അക്ഷയ് കുമാറിന്റെ സാമ്രാട്ട് പൃഥ്വിരാജിന് കുവൈത്തിലും ഒമാനിലും വിലക്ക്

ദില്ലി: അക്ഷയ് കുമാറും മാനുഷി ചില്ലറും ഒന്നിക്കുന്ന ചിത്രം ‘സാമ്രാട്ട് പൃഥ്വിരാജി’ന് കുവൈറ്റിലും ഒമാനിലും നിരോധനം. പൃഥ്വിരാജ് ചൗഹാൻറെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അക്ഷയ് കുമാറാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജൂൺ മൂന്നിനാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്.

യോദ്ധാവായ പൃഥ്വിരാജ് ചൗഹാൻ ഘോറിൽ മുഹമ്മദിനെതിരെ നടത്തിയ യുദ്ധത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതേസമയം, കുവൈറ്റും ഒമാനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ചിത്രത്തിൻ വിലക്കേർപ്പെടുത്തിയത് ദൗർഭാഗ്യകരമാണെന്നും ചരിത്രത്തെ അടിസ്ഥാനമാക്കിയുള്ളതും ആധികാരികവുമായ സിനിമ ആളുകൾ കാണേണ്ടതുണ്ടെന്നും ചിത്രത്തിൻറെ നിർമ്മാതാക്കൾ പറഞ്ഞു.