ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾ കാൻസർ സാധ്യത കൂട്ടുമെന്ന് പഠനം

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് മിക്കവർക്കും അറിയാം. ആഘോഷങ്ങളിലും പാർട്ടികളിലും മിതമായി മദ്യം വിളമ്പുന്നതും ഒരു സാധാരണ കാഴ്ചയാണ്. എന്നാൽ ഇപ്പോൾ ഒരു പഠനം പുറത്തുവന്നിരിക്കുന്നു. ഹാനികരമാണ് എന്നതിനു പകരം ഗുണം ചെയ്യുമെന്ന് കരുതുന്നയാളുകളും കുറവല്ല എന്നു വ്യക്തമാക്കുന്നതാണ് പഠനം. മദ്യപാനവും കാൻസർ സാധ്യതയും എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം. വൈൻ ഉൾപ്പെടെയുള്ള ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾ കാൻസർ സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം പറയുന്നു. പഠനം അനുസരിച്ച്, ഭൂരിഭാഗം ആളുകളും ഇതിനെക്കുറിച്ച് അജ്ഞരാണ് അല്ലെങ്കിൽ മദ്യം ഗുണം ചെയ്യുമെന്ന് കരുതുന്നവരാണ്.

അമേരിക്കൻ അസോസിയേഷൻ ഫോർ കാൻസർ റിസർച്ചിന്‍റെ ജേണലായ കാൻസർ എപിഡെമോളജി, ബയോമാര്‍ക്കേഴ്‌സ്& പ്രിവന്‍ഷനിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭൂരിഭാഗം ആളുകൾക്കും ഇതിനെക്കുറിച്ച് അറിയില്ലെന്നും മദ്യം അവരുടെ ആരോഗ്യത്തിന് നല്ലതാണെന്ന് ചിലർ കരുതുന്നുവെന്നും പഠനം പറയുന്നു. ഈ സാഹചര്യത്തിൽ, മദ്യത്തിന്‍റെ അപകടങ്ങളെക്കുറിച്ച് അവര്‍ തിരിച്ചറിയേണ്ടത് പ്രധാനമാണെന്നും പഠനം പറയുന്നു.

എഥനോൾ അടങ്ങിയ ബിയർ, വൈൻ എന്നിവയുൾപ്പെടെയുള്ള ആൽക്കഹോളുകൾ കാൻസർ സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം പറയുന്നു. 3,800 പേരിൽ നടത്തിയ സർക്കാർ സർവേയെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. മദ്യ ഉപഭോഗത്തിന്റെ അളവിനെക്കുറിച്ചും കാൻസർ സാധ്യതയെ കുറിച്ചും അത് തമ്മിലുള്ള ബന്ധത്തെ കുറിച്ചും ആണ് ചോദിച്ചത്. വൈൻ കാൻസർ സാധ്യത കുറയ്ക്കുമെന്ന് 10 ശതമാനം പേർ അഭിപ്രായപ്പെട്ടു. ബിയർ 2.2 ശതമാനവും മറ്റ് മദ്യങ്ങൾ 1.7 ശതമാനം പേരും പങ്കുവെച്ചു. 2013 നും 2016 നും ഇടയിൽ, മദ്യപാനം 75,000 ലധികം ആളുകളിൽ കാൻസർ സാധ്യത വർദ്ധിപ്പിക്കുകയും ഏകദേശം 19,000 കാൻസർ സംബന്ധമായ മരണങ്ങൾക്ക് കാരണമാവുകയും ചെയ്തതായി അമേരിക്കൻ അസോസിയേഷൻ ഫോർ കാൻസർ റിസർച്ച് പറയുന്നു.