ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്. തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് മത്സരിക്കുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈചുങ് ബൂട്ടിയ പറഞ്ഞു. ഇന്ത്യൻ ഫുട്ബോളിനെ ശക്തിപ്പെടുത്തുന്നതിനാണ് തൻ്റെ ശ്രമം. അതിനായാണ് മത്സരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

“ഫുട്ബോൾ തനിക്ക് നൽകിയത് തിരികെ നൽകാൻ ശ്രമിക്കുകയാണെന്ന് ബൂട്ടിയ പറഞ്ഞു. എല്ലാ സംസ്ഥാന അസോസിയേഷനുകളുമായും സംസാരിച്ചിട്ടുണ്ട്. എല്ലാവരിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. സംസ്ഥാന അസോസിയേഷനുകൾക്ക് ആവശ്യമായ സാമ്പത്തികവും സാങ്കേതികവുമായ സഹായം നൽകും” ബൂട്ടിയ പറഞ്ഞു.

പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ബൂട്ടിയ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനായി അദ്ദേഹം നാമനിർദ്ദേശ പത്രികയും സമർപ്പിച്ചു. പിന്നീട് സുപ്രീം കോടതി തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു.