വോട്ടെണ്ണലുമായി ബന്ധപ്പെട്ട തരൂരിൻ്റെ എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകും: മധുസൂദൻ മിസ്ത്രി

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയെ തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി വിജയിയായി പ്രഖ്യാപിച്ചു. ഖാർഗെയ്ക്ക് 7897 വോട്ടുകളും തരൂരിന് 1072 വോട്ടുകളും ലഭിച്ചപ്പോൾ 416 വോട്ടുകൾ അസാധുവാണെന്ന് മിസ്ത്രി പറഞ്ഞു.

അതേസമയം വോട്ടെണ്ണലുമായി ബന്ധപ്പെട്ട തരൂരിന്റെ പരാതികൾക്ക് തക്കതായ മറുപടി നൽകുമെന്ന് മിസ്ത്രി പറഞ്ഞു.  ഉത്തർപ്രദേശിൽ നിന്ന് വന്ന ഓരോ ബാലറ്റ് ബോക്സുകളും ഇന്ന് രാവിലെ പരിശോധിക്കുകയും സീൽ ഇല്ലാത്ത രണ്ട് ബോക്സുകളിലായി 400 വോട്ടുകൾ കണ്ടെത്തുകയും ചെയ്തു. സീൽ ഇല്ലാത്ത പെട്ടികളെക്കുറിച്ചാണ് പരാതിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അധ്യക്ഷ തിരഞ്ഞെടുപ്പിൽ അസാധുവായതിനേക്കാൾ കൂടുതൽ വോട്ടുകൾ ഖാർഗെയ്ക്ക് ലഭിച്ചുവെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. ഖാർഗെയ്ക്ക് 400 ഓളം വോട്ടുകൾ നഷ്ടപ്പെട്ടത് രജിസ്റ്റർ ചെയ്തതിലെ പിഴവ് മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.