ഇ.പി. ജയരാജനെതിരേ ഉയര്‍ന്ന ആരോപണം; ബുധനാഴ്ച പി.ബി യോഗം ചര്‍ച്ച ചെയ്യും

ന്യൂഡല്‍ഹി: ഇ.പി ജയരാജനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന ആരോപണം നാളെ പൊളിറ്റ് ബ്യൂറോ യോഗം ചർച്ച ചെയ്യുമെന്ന സൂചന നൽകി കേന്ദ്ര നേതാക്കൾ. ആരോപണങ്ങളിൽ കേന്ദ്രനേതൃത്വം ഇടപെടില്ലെന്നും നേതാക്കൾ പറഞ്ഞു.

ചർച്ചയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനോട് അഭിപ്രായം തേടും. അന്വേഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സംസ്ഥാന ഘടകത്തിനു തീരുമാനമെടുക്കാം. അടുത്ത കേന്ദ്രകമ്മിറ്റി യോഗത്തിൽ വിഷയം ഉയർന്ന് വന്നേക്കുമെന്ന് കേന്ദ്ര നേതാക്കൾ പറഞ്ഞു.

അതേസമയം, വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാട് യോഗത്തിൽ നിർണായകമാണ്. പിബി യോഗത്തിനു മുന്നോടിയായി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി പിണറായി കൂടിക്കാഴ്ച നടത്തി. പിണറായി തന്‍റെ നിലപാട് യെച്ചൂരിയെ അറിയിച്ചതായാണ് വിവരം.