ജയരാജനെതിരായ ആരോപണം; സിപിഎം പിബി യോഗം ഇന്ന്, മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം
തിരുവനന്തപുരം: ഇ.പി ജയരാജനെതിരെ പി.ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾ സി.പി.എമ്മിനെ വരിഞ്ഞു മുറുക്കുന്നതിനിടെ പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് യോഗം ചേരുക.
ഇ പി ജയരാജനെതിരായ അന്വേഷണം സംസ്ഥാനനേതൃത്വം തീരുമാനിക്കാമെന്ന് കേന്ദ്ര നേതാക്കൾ വ്യക്തമാക്കിയിരുന്നു. അത്തരമൊരു സാഹചര്യത്തിൽ കേരളത്തിലെ വിഷയങ്ങളിൽ പോളിറ്റ് ബ്യൂറോയിൽ കാര്യമായ ചർച്ചകളൊന്നും ഉണ്ടായേക്കില്ല. അന്വേഷണത്തോട് യോജിക്കുന്നുവെന്നാണ് കേന്ദ്രനേതൃത്വം നൽകുന്ന സൂചന.
വിവാദം പാർട്ടിക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലുമുണ്ട്. അന്വേഷണം വേണമോ എന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാടും നിർണായകമാകും.