‘മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ രാജ്യത്തിന് നാണക്കേട്; കെ സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട ആരോപണങ്ങൾ രാജ്യത്തിന് തന്നെ നാണക്കേടാണെന്ന് ബിജെപി. ഗൂഢാലോചനക്കാരെ കുറ്റം പറഞ്ഞ് ഇനി രക്ഷപ്പെടാനാകില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു. സത്യം തുറന്ന് പറയാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അന്വേഷണം നേരിടണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
വിദേശത്ത് പോകുമ്പോൾ മുഖ്യമന്ത്രി അയച്ച ബാഗിൽ എന്തായിരുന്നു? മുഖ്യമന്ത്രി മടങ്ങിയെത്തിയ ശേഷം ചെമ്പ് പാത്രത്തിൽ ക്ലിഫ് ഹൗസിലേക്ക് അയച്ചത് എന്താണ്? ഇത് വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ്. അതിനാൽ മുഖ്യമന്ത്രി ആ സ്ഥാനം രാജിവച്ച് വിശദമായ അന്വേഷണം നേരിടുന്നതാണ് ഉചിതം.
സ്വർണക്കടത്ത് കേസിലും ഡോളർ കടത്ത് കേസിലും ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നത് വെറുമൊരു ആരോപണം മാത്രമല്ല. 164 മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തലുകൾ നടത്തിയത്. രാജ്യത്തിന് തന്നെ നാണക്കേട്. അന്വേഷണത്തെ നേരിടാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും സുരേന്ദ്രൻ പറഞ്ഞു.