അമലാ പോൾ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു; ‘ദി ടീച്ചര്‍’ ഫസ്റ്റ് ലുക്ക് 

അമല പോൾ നായകിയാകുന്ന ‘ദി ടീച്ചർ’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ മോഹൻലാൽ പുറത്തുവിട്ടു. വി റ്റി വി ഫിലിംസിന്റെ ബാന്നറില്‍ ഒരുങ്ങുന്ന ചിത്രം അമലാ പോളിന്റെ മലയാളത്തിലേക്കുള്ള ഗംഭീര തിരിച്ചുവരവ് ആയിരിക്കും എന്നുറപ്പുനല്‍കുന്നതാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് പി വി ഷാജി കുമാറും വിവേകും ചേർന്നാണ്.

മഞ്ജു പിള്ള, ചെമ്പൻ വിനോദ് ജോസ്, ഹക്കീം ഷാജഹാൻ, പ്രശാന്ത് മുരളി, നന്ദു, ഹരീഷ് പേങ്ങൻ, അനു മോൾ, മാലാ പാർവതി, വിനീത കോശി എന്നിവരും അഭിനയിക്കുന്നു. നട്ട്മഗ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ വരുൺ ത്രിപുരനേനിയും അഭിഷേക് റാമിസെട്ടിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നിർമ്മിക്കുന്നത് വിടിവിയാണ്. അനു മൂത്തേടത്താണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.