അമരീന്ദർ സിങ് ബിജെപിയിലേക്ക്; പാർട്ടിയുൾപ്പെടെ ലയനം

ന്യൂഡൽഹി: പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ബിജെപിയിൽ ചേർന്നു.കോണ്‍ഗ്രസ്സ് വിട്ട് ഒരു വർഷത്തിന് ശേഷമാണ് അമരീന്ദർ ബിജെപിയിൽ ചേർന്നത്. ഇന്ന് രാവിലെ ബി.ജെ.പി പ്രസിഡന്‍റ് ജെ.പി. നദ്ദയുമായി കൂടിക്കാഴ്ച നടത്തി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ സ്വാധീനം ശക്തിപ്പെടുത്താനുള്ള ബിജെപിയുടെ നീക്കങ്ങളുടെ ഭാഗമാണ് അമരീന്ദറിന്‍റെ ലയനം.

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടർന്ന് കോണ്‍ഗ്രസ്സ് വിട്ട അമരീന്ദർ പഞ്ചാബ് ലോക് കോണ്‍ഗ്രസ്സ് എന്ന പാർട്ടി രൂപീകരിച്ചിരുന്നു. ഈ പാർട്ടിയും ബിജെപിയിൽ ലയിച്ചു. അമരീന്ദറിനൊപ്പമുള്ള ഏഴ് മുൻ എംഎൽഎമാരും ഒരു മുൻ എംപിയും ബിജെപിയിൽ ചേർന്നിട്ടുണ്ട്.

അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സഖ്യകക്ഷിയായി പുതിയ പാർട്ടിയുമായി അമരീന്ദർ മത്സരിച്ചെങ്കിലും ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല. സ്വന്തം മണ്ഡലമായ പട്യാല അർബൻ പോലും അമരീന്ദറിന് വിജയിക്കാനായില്ല.