അനധികൃത സ്വത്ത് സമ്പാദനം;സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി ജയനെതിരെ അന്വേഷണ കമ്മീഷൻ

പത്തനംതിട്ട: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എപി ജയനെതിരെ അന്വേഷണ കമ്മീഷൻ. അടൂരിൽ ആറ് കോടി രൂപയുടെ ഫാം സ്വന്തമാക്കിയെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന.

സംസ്ഥാന നിർവാഹക സമിതി അംഗം കെ.കെ അഷ്റഫിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷനാണ് പരാതി പരിശോധിക്കുന്നത്. പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയാണ് പാർട്ടി ജില്ലാ സെക്രട്ടറിക്കെതിരെ പരാതി നൽകിയത്.