10 കോടി രൂപ വിലമതിക്കുന്ന ആംബർഗ്രിസ് പിടിച്ചെടുത്തു

ഉത്തർപ്രദേശ്: ഉത്തർപ്രദേശിൽ 10 കോടി രൂപ വിലമതിക്കുന്ന ആംബർഗ്രിസ് പിടികൂടി. ലഖ്നൗവിൽ ഉത്തർപ്രദേശ് പോലീസിന്‍റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് നടത്തിയ റെയ്ഡിലാണ് 4.12 കിലോഗ്രാം ഭാരമുള്ള ആംബർഗ്രിസ് കണ്ടെത്തിയത്. 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ആംബർഗ്രിസിന്‍റെ വിൽപ്പന നിയമവിരുദ്ധമാണ്.

തിമിംഗലം ഛർദ്ദി, ഫ്ലോട്ടിംഗ് സ്വർണ്ണം എന്നീ വിളിപ്പേരുകളുള്ള ആംബർഗ്രിസ് പ്രധാനമായും സുഗന്ധദ്രവ്യങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കുന്നു.

ഈ വർഷം ജൂലൈയിൽ കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് 28 കോടി രൂപയുടെ ആംബർഗ്രിസ് ലഭിച്ചിരുന്നു. മത്സ്യത്തൊഴിലാളികൾ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയും അവർക്ക് കൈമാറുകയും ചെയ്തു. മത്സ്യത്തൊഴിലാളികളുടെ ഈ സത്യസന്ധതയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.