അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി: ന്യൂ ഡൽഹി: ജമ്മു കശ്മീരിൽ സാധാരണക്കാരെ ഭീകരർ കൊന്നൊടുക്കിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ക്രിക്കറ്റിനോടുള്ള താൽപര്യം കണക്കിലെടുത്ത് അമിത് ഷായ്ക്ക് സ്പോർട്സ് വകുപ്പ് നൽകുന്നത് ഉചിതമായിരിക്കുമെന്ന് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. ജമ്മു കശ്മീരിലെ കുൽഗാമിൽ രാജസ്ഥാൻ സ്വദേശിയായ ബാങ്ക് മാനേജരെ ഭീകരർ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ പരാമർശം.

“ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിന് ശേഷം, അവിടെ ഓരോ ദിവസവും ഒരു ഹിന്ദുവിനെ വെടിവച്ച് കൊല്ലുന്നു. ഈ സാഹചര്യത്തിൽ അമിത് ഷായുടെ രാജി ആവശ്യപ്പെടേണ്ടത് അനിവാര്യമാണ്. ക്രിക്കറ്റിൻ അമിതമായ പ്രാധാന്യം നൽകി സ്പോർട്സ് വകുപ്പ് അദ്ദേഹത്തിന് നൽകുന്നതാണ് നല്ലതെന്നും സ്വാമി ട്വിറ്ററിൽ കുറിച്ചു.

രാജസ്ഥാൻ റോയൽസും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള ഐപിഎൽ ഫൈനൽ കാണാനും അമിത് ഷാ എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്വാമിയുടെ ട്വീറ്റ് എന്നാണ് കരുതുന്നത്.