കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പോപ്പുലര്‍ ഫ്രണ്ട് തിരിച്ചുവരും, നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമവും ഇല്ലാതാകും; അമിത് ഷാ

ഉടുപ്പി: കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുന്നത് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ തിരിച്ചുവരവിന് കാരണമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കന്നുകാലി കശാപ്പിനുള്ള നിയന്ത്രണങ്ങളും നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമവും റദ്ദാക്കുമെന്നും മന്ത്രി അമിത് ഷാ പറഞ്ഞു. കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് അമിത് ഷാ കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയത്.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ധൈര്യം തിരിച്ചുവരുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്തിലുള്ള ഇരട്ട എഞ്ചിന്‍ സര്‍ക്കാറാകും ഉണ്ടാവുക. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ റിവേഴ്‌സ് ഗിയര്‍ സര്‍ക്കാറാകും ഉണ്ടാവുകയെന്നും അമിത് ഷാ ഉടുപ്പിയിലെ പ്രചരണത്തില്‍ വ്യക്തമാക്കി.