സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നു പിടിക്കാൻ ശ്രമം; പൊലീസുകാരന് സസ്പെൻഷൻ

പത്തനംതിട്ട: ആറൻമുള പൊലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ച പൊലീസുകാരന് സസ്പെൻഷൻ. പത്തനാപുരം സ്വദേശി സിപിഒ സജീഫ് ഖാനെതിരെയാണ് നടപടി.

ജീവനക്കാരിയുടെ പരാതിയിൽ പത്തനംതിട്ട വനിതാ പൊലീസ് കേസെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി സജീഫ് ഖാൻ ഒളിവിലാണ്. പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് പത്തനംതിട്ട പൊലീസ് അറിയിച്ചു.