ബ്രിട്ടീഷ് മൃഗശാലയിൽ വംശനാശഭീഷണി നേരിടുന്ന ഒറംഗുട്ടാൻ ജനിച്ചു

ഇംഗ്ലണ്ടിലെ പൈഗ്ന്റൺ മൃഗശാലയിൽ ഗുരുതരമായി വംശനാശഭീഷണി നേരിടുന്ന ബോർണിയൻ ഒറംഗുട്ടാന്‍റെ കുഞ്ഞ് ജനിച്ചതായി മൃഗശാല അധികൃതർ അറിയിച്ചു. തിങ്കളാഴ്ച രാവിലെ 10.20 നാണ് 32 കാരിയായ അമ്മ ഒറംഗുട്ടൻ കുഞ്ഞിന് ജന്മം നൽകിയതെന്നാണ് ഡെവോണിലെ മൃഗശാല അറിയിച്ചത്.

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു, പക്ഷേ അവർ അടുത്ത കുറച്ച് ദിവസത്തേക്ക് ഓഫ്-ഷോ ആയിരിക്കുമെന്നും മൃഗശാല അധികൃതർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.