നിരുപാധികം മാപ്പ് പറയുന്നു; കോടതിയോട് മാപ്പപേക്ഷിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി

ദില്ലി: ജഡ്ജിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് കോടതിയലക്ഷ്യ നടപടി നേരിട്ട കശ്മീർ ഫയൽസ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി നിരുപാധികം മാപ്പ് പറഞ്ഞു. ഭീമാ കൊറേഗ്വാവ് കേസിൽ മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്‌ലാഖയ്ക്ക് അനുകൂലമായി വിധി പറഞ്ഞ ജഡ്ജിയെ സംവിധായകൻ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു.

മുൻ ഡൽഹി ഹൈക്കോടതി ജഡ്ജി എസ് മുരളീധരന്‍റെ വിധി സ്വാധീനത്തിന് വഴങ്ങിയാണ് എന്നായിരുന്നു വിമര്‍ശനം. തുടർന്ന് ഡൽഹി ഹൈക്കോടതി കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചു. കേസിൽ അടുത്ത വാദം കേൾക്കുന്ന മാർച്ച് 16ന് വിവേക് അഗ്നിഹോത്രി ഹൈക്കോടതിയിൽ ഹാജരാകണം. നിലവിൽ ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് എസ് മുരളീധർ.