“അഗ്നിപഥില്‍ ബീഹാര്‍ കത്തുമ്പോള്‍ ബി.ജെ.പിയും ജെ.ഡി.യുവും പരസ്പരം തല്ലിത്തീര്‍ക്കുകയാണ്”
ന്യൂദല്‍ഹി: കേന്ദ്ര സർക്കാരിന്റെ സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നീപഥിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം ശക്തമാകുന്നതിനിടെ ബിജെപിയും സഖ്യകക്ഷികളും തമ്മിലുള്ള തർക്കത്തെ വിമർശിച്ച് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. അഗ്നിപഥിനെതിരെ ഏറ്റവും കൂടുതൽ പ്രതിഷേധം നടക്കുന്ന ബീഹാറിൽ ബി.ജെ.പിയും സഖ്യകക്ഷിയായ ജെ.ഡി.യുവും തമ്മിലുള്ള ഭിന്നതയെയും പ്രശാന്ത് കിഷോർ വിമർശിച്ചു. ആയിരക്കണക്കിന് യുവാക്കൾ പ്രതിഷേധിക്കുകയും കോച്ചുകൾ കത്തിക്കുകയും ചെയ്യുമ്പോൾ ബീഹാറിൽ ബിജെപിയും ജെഡിയുവും പരസ്പരം പോരടിക്കുകയാണെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.