പുതിയ സംയുക്ത സേനാ മേധാവിയായി അനിൽ ചൗഹാൻ

ന്യൂഡൽഹി: ലഫ്. ജനറൽ (റിട്ട.) അനിൽ ചൗഹാൻ പുതിയ സംയുക്ത സേനാ മേധാവി. കരസേനയുടെ ഈസ്റ്റേൺ കമാൻഡിന്‍റെ ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് ആയിരുന്ന അനിൽ ചൗഹാൻ കഴിഞ്ഞ വർഷം സൈന്യത്തിൽ നിന്ന് വിരമിച്ചിരുന്നു.

കരസേനയുടെ മിലിട്ടറി ഓപ്പറേഷൻസ് ഡിജിഎംഒയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ആദ്യ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് അപകടത്തിൽ മരിച്ച് ഒമ്പത് മാസത്തിന് ശേഷമാണ് ഈ നിയമനം.