അനൂപ് മേനോൻ ചിത്രം ‘ട്വന്റി വൺ ജിഎംഎസ്’; നാളെ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ

അനൂപ് മേനോൻ നായകനായി അഭിനയിച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ട്വന്റി വൺ ജിഎംഎസ്’മാർച്ച് 18ന് തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ നിർമ്മിച്ച് ബിബിൻ കൃഷ്ണ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണിത്.മികച്ച പ്രതികരണം ലഭിച്ച ചിത്രം തീയേറ്ററുകളിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇപ്പോൾ ചിത്രം ഒടിടി റിലീസിലേക്ക് നീങ്ങുകയാണ്. ചിത്രം നാളെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ സംഗീതം ദീപക് ദേവും , അപ്പു എൻ ഭട്ടതിരി എഡിറ്റിംഗും നിർവഹിക്കുന്നു. അനൂപ് മേനോൻ, ലിയോണ ലിഷോയ്, അനു മോഹൻ, രഞ്ജി പണിക്കർ, രഞ്ജിത്ത്, ലെന, നന്ദു, ശങ്കർ രാമകൃഷ്ണൻ, ചന്തുനാഥ്, മാനസ രാധാകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, ജീവ ജോസഫ്, മേഘാനന്ദ റിനീഷ്, അജി ജോൺ, വിവേക് അനിരുദ്ധ്, മറീന മൈക്കിൾ, ബിനീഷ് ബാസ്റ്റിൻ, ദിലീപ് നമ്പ്യാർ, നോബിൾ ജേക്കബ് എന്നിവരും അഭിനയിക്കുന്നു. ജിത്തു ദാമോദറാണ് ഛായാഗ്രാഹകൻ.