ഇറാനിൽ ഹിജാബ് വിരുദ്ധ പ്രതിഷേധം കനക്കുന്നു; വെടിയുതിര്‍ത്ത് പൊലീസ്

ടെഹ്‌റാന്‍: നിർബന്ധിത ഹിജാബ് നിയമം ലംഘിച്ചു എന്ന് ആരോപിച്ച് ഇറാനി പൊലീസ് അറസ്റ്റ് ചെയ്ത യുവതി മരിച്ചതിനെതിരെ നടക്കുന്ന പ്രതിഷേധ സമരങ്ങളെ അടിച്ചമര്‍ത്തി ഇറാന്‍ സര്‍ക്കാര്‍. പ്രതിഷേധ സമരത്തിന് നേരെ സുരക്ഷാ സേന വെടിയുതിര്‍ത്തെന്നും സംഭവത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടെന്നുമാണ് റിപ്പോര്‍ട്ട്. ഇറാനിലെ കുര്‍ദിഷ് മേഖലയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. മഹ്സ അമിനിയുടെ ജന്മനാടായ സാക്വെസില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാ സേന നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായും റിപ്പോർട്ട് ഉണ്ട്.