യഹൂദവിരുദ്ധ പരാമർശം; കാനി വെസ്റ്റുമായുള്ള പങ്കാളിത്തം അഡിഡാസ് അവസാനിപ്പിച്ചു

ന്യൂയോർക്ക്: യഹൂദവിരുദ്ധ പരാമർശത്തെ തുടർന്ന് റാപ്പറും ഫാഷൻ ഡിസൈനറുമായ കാനി വെസ്റ്റുമായുള്ള പങ്കാളിത്തം അഡിഡാസ് അവസാനിപ്പിച്ചു. യഹൂദവിരുദ്ധതയും മറ്റേതെങ്കിലും തരത്തിലുള്ള വിദ്വേഷ പ്രസംഗവും അംഗീകരിക്കില്ലെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

“സമീപ വർഷങ്ങളിലെ കാനി വെസ്റ്റിന്‍റെ അഭിപ്രായങ്ങളും പ്രവർത്തനങ്ങളും അസ്വീകാര്യവും വെറുപ്പുളവാക്കുന്നതും അപകടകരവും, കമ്പനിയുടെ വൈവിധ്യാധിഷ്ഠിത മൂല്യങ്ങളെ ദുർബലപ്പെടുത്താൻ സാധ്യതയുള്ളവയുമാണ്,” കമ്പനി പ്രസ്താവനയിൽ പറഞ്ഞു. 

അഡിഡാസുമായുള്ള കരാർ അവസാനിച്ചതിന് ശേഷം കാനി വെസ്റ്റിന്‍റെ ആസ്തി 400 മില്യൺ ഡോളറായി കുറഞ്ഞതായി ഫോബ്സ് റിപ്പോർട്ട് ചെയ്തു. അഡിഡാസുമായി പങ്കാളിത്തം ഉണ്ടായിരുന്നപ്പോൾ, 1.5 ബില്യൺ ഡോളർ വരുമാനമാണ് കാനിന് ലഭിച്ചിരുന്നത്.