കൊറോണ വൈറസിന്റെ എല്ലാ വകഭേദങ്ങളെയും നിർവീര്യമാക്കുന്ന ആന്റിബോഡി കണ്ടെത്തി

ബോസ്റ്റൺ ചിൽഡ്രൻസ് ഹോസ്പിറ്റലിലെയും ഡ്യൂക്ക് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെയും ഗവേഷകർ കൊറോണ വൈറസിന്‍റെ അറിയപ്പെടുന്ന എല്ലാ വകഭേദങ്ങളെയും നിർവീര്യമാക്കാൻ ശേഷിയുള്ള പുതിയ കോവിഡ് -19 ആന്‍റിബോഡി കണ്ടെത്തി.

പുതിയ ആന്‍റിബോഡി വൈറസിന്‍റെ കുപ്രസിദ്ധമായ സ്പൈക്ക് പ്രോട്ടീനെ ആക്രമിക്കും. അത് മറ്റ് ആന്‍റിബോഡികളിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ ചെയ്യുന്നു എന്നതാണ് പ്രത്യേകത.

“എസ്പി 1-77 ഇതുവരെ പരിവർത്തനം ചെയ്യപ്പെട്ടിട്ടില്ലാത്ത ഒരു സൈറ്റിൽ സ്പൈക്ക് പ്രോട്ടീനുമായി ബന്ധിച്ച്, ഒരു പുതിയ സംവിധാനം ഉപയോഗിച്ച് ഈ വകഭേദങ്ങളെ നിർവീര്യമാക്കുന്നു,” ബോസ്റ്റൺ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ തോമസ് കിർചൗസെൻ പറഞ്ഞു.