ആന്റിവൈറൽ ചികിത്സകൾ കോവിഡ് മരണനിരക്ക് കുറച്ചില്ലെന്ന് പഠനം

കോവിഡിന്‍റെ വേവ് 1, വേവ് 2, വേവ് 3 എന്നിവയുടെ ഉച്ചസ്ഥായിയിൽ പ്രസിദ്ധീകരിച്ച മെഡിക്കൽ ജേർണലിൻ്റെ അവലോകനം, ആന്‍റിവൈറൽ ചികിത്സകളൊന്നും രോഗികളിൽ മരണനിരക്ക് കുറയ്ക്കുന്നതിൽ ഫലപ്രാപ്തി കാണിച്ചിട്ടില്ലെന്ന് കണ്ടെത്തി. പകർച്ചവ്യാധി സമയത്ത് ഉപയോഗിച്ച ആന്‍റിവൈറൽ മരുന്നുകൾ ക്ലിനിക്കൽ ഫലങ്ങൾ മെച്ചപ്പെടുത്തിയെങ്കിലും മരണനിരക്ക് തടയാൻ സഹായിച്ചില്ലെന്ന് ഹൈദരാബാദിൽ നിന്നുള്ള ഗവേഷകർ ഉൾപ്പെട്ട ഒരു അന്താരാഷ്ട്ര പഠനത്തിലാണ് കണ്ടെത്തിയത്.

ഉയർന്ന ഡിമാൻഡുണ്ടായിരുന്ന റെംഡെസിവിർ, റിക്കവറി സമയം കുറച്ചെങ്കിലും ഫലങ്ങൾ സ്ഥിരമായിരുന്നില്ല. ഗവേഷണത്തിന്‍റെ ഭാഗമായി, ടീം 2,284 ഗവേഷണ പ്രസിദ്ധീകരണങ്ങൾ പരിശോധിച്ചു. അതിൽ 12,440 രോഗികൾ ഉൾപ്പെട്ട 31 പഠനങ്ങൾ ഉൾപ്പെടുന്നു. പഠനത്തിന്‍റെ ഫലങ്ങൾ ബിഎംസി ഇൻഫെക്ഷ്യസ് ഡിസീസസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഹൈദരാബാദിലെ കമിനേനി അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്‍ററിലെ യശ്വിത സായി പുലകുർത്തി, പ്രണീത് റെഡ്ഡി കീസരി എന്നിവരാണ് ഗവേഷണ സംഘത്തിലുണ്ടായിരുന്നത്.