അപർണ ബാലമുരളിയുടെ പുതിയ ചിത്രം’ഇനി ഉത്തരം’ഒക്ടോബറിൽ

അപർണ ബാലമുരളിയാണ് ‘ഇനി ഉത്തരം’ എന്ന ചിത്രത്തിൽ നായികയായി എത്തുന്നത്. അപർണ ബാലമുരളിക്ക് വളരെ പ്രധാനപ്പെട്ട ഒരു വേഷമുണ്ടെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമായിരുന്നു. സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബറിൽ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. കൃത്യമായ റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല.

ഹരീഷ് ഉത്തമൻ, സിദ്ധാർഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. രഞ്ജിത്ത് ഉണ്ണിയാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. രവിചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബാണ് സംഗീതം പകരുന്നത്.

എ ആൻഡ് വി എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ വരുണും അരുണും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, റിനോഷ് കൈമൾ, ആർട്ട് ഡയറക്ടർ അരുൺ മോഹനൻ, മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ, സ്റ്റിൽസ് ജെഫിൻ ബിജോയ്, പരസ്യകല ജോസ് ഡൊമിനിക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദീപക് നാരായൺ, പ്രോജക്ട് ഡിസൈനർ ആൻഡ് മാർക്കറ്റിംഗ് എച്ച് 20 സ്പെൽ, പിആർ ഒ എ എസ് ദിനേശ്, ഡിജിറ്റൽ പിആർ ഒ: വൈശാഖ് സി. വടക്കേ വീട് എന്നിവരാണ് അണിയറ പ്രവർത്തകർ.