ചൈനയിലെ പ്രതിസന്ധികൾക്കിടയിൽ ആപ്പിൾ ഐഫോൺ 14 ഇന്ത്യയിൽ നിർമ്മിക്കാൻ പദ്ധതി

വാഷിംഗ്ടണുമായുള്ള ഷി ഭരണകൂടത്തിന്‍റെ ഏറ്റുമുട്ടലുകളും രാജ്യവ്യാപകമായ ലോക്ക്ഡൗണുകളും ഉൽപാദനത്തെ തടസ്സപ്പെടുത്തിയതിനെ തുടർന്ന് യുഎസ് ടെക് ഭീമൻ ചൈനയ്ക്ക് ബദലുകൾ തേടുന്നതിനാൽ ആപ്പിൾ ഇങ്ക് ഇന്ത്യയിൽ ഐഫോൺ 14 നിർമ്മിക്കാൻ പദ്ധതിയിടുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട്.

ഇന്ത്യയിൽ ഉൽപാദനം വർദ്ധിപ്പിക്കുന്നതിനും പുതിയ ഐഫോണുകൾ നിർമ്മിക്കുന്നതിലെ കാലതാമസം സാധാരണയുളള ഒമ്പത് മാസത്തിൽ നിന്ന് ആറ് മാസമായി കുറയ്ക്കുന്നതിനും കമ്പനി വിതരണക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ആപ്പിൾ തായ്‌വാൻ ആസ്ഥാനമായുള്ള വിതരണക്കാരായ ഫോക്സ്കോൺ ചൈനയിൽ നിന്നുള്ള സാധനങ്ങളുടെ ഷിപ്പിംഗ് പ്രക്രിയയെക്കുറിച്ചും ദക്ഷിണേന്ത്യൻ നഗരമായ ചെന്നൈയിലെ പ്ലാന്റിൽ ഐഫോൺ 14 അസംബിൾ ചെയ്യുന്നതിനെക്കുറിച്ചും പഠനം നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിൽ നിന്നുള്ള ആദ്യ ഐഫോൺ 14 കളുടെ നിർമ്മാണം ഒക്ടോബർ അവസാനമോ നവംബറിലോ പൂർത്തിയാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.