അരിക്കൊമ്പന്‍ ദൗത്യം ഇന്ന് തന്നെ ലക്ഷ്യം കണുമെന്ന് പ്രതീക്ഷ; മന്ത്രി എകെ ശശീന്ദ്രന്‍
ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം തുരുന്നു. എന്നാല്‍ അരിക്കൊമ്പന്‍ ദൗത്യം ഇന്നുതന്നെ ലക്ഷ്യം കാണുമെന്നാണ് കരുതുന്നതെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. മൂന്ന് മണിവരെ മാത്രമേ മയക്കുവെടിവയ്ക്കാന്‍ നിലവിലെ നിയമം അനുവദിക്കുകയുളളൂ. അരിക്കൊമ്പന്‍ ഒറ്റയ്ക്കല്ല എന്നതാണ് പ്രശ്‌നം. അരിക്കൊമ്പന്‍ ഒറ്റയ്ക്കല്ല എന്നതാണ് പ്രശ്‌നം. അരിക്കൊമ്പനെ എങ്ങോട്ട് കൊണ്ടുപോകും എന്നത് പിടിച്ച ശേഷം വ്യക്തമാക്കുമെന്നും മന്ത്രി പ്രതികരിച്ചു. അതേസമയം അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന്റെ ആദ്യഘട്ടം നീളുന്നു. ആനയെ കണ്ടെത്തിയെങ്കിലും വെടിവയ്ക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കൂട്ടമായി ആനകള്‍ നില്‍ക്കുന്നതിനാലാണ് ദൗത്യസംഘത്തിന് അടുത്തേക്ക് ചെല്ലാന്‍ സാധിക്കാത്തത്. രണ്ട് തവണ പടക്കം പൊട്ടിച്ചിട്ടും ആറോളം ആനകളുടെ കൂട്ടത്തില്‍ നില്‍ക്കുന്ന അരിക്കൊമ്പനെ ഒറ്റ തിരിക്കാന്‍ കഴിയാത്തതാണ് ഭൗത്യം നീളാന്‍ കാരണം.
അരിക്കൊമ്പന്‍ ആനക്കൂട്ടത്തിനൊപ്പമാണ് ഉള്ളതെന്നാണ് വിവരം. ആനയെ കൂട്ടം തെറ്റിക്കാന്‍ പടക്കം പൊട്ടിച്ചു. എന്നാല്‍, ഈ ശ്രമം പരാജയപ്പെട്ടതോടെ ദൗത്യം നീളുകയാണ്. വാഹനമെത്താന്‍ കഴിയാത്ത സ്ഥലത്താണ് നിലവില്‍ ആന നില്‍ക്കുന്നത്. ആനയെ പ്ലാന്റേഷനില്‍ നിന്ന് പുറത്തെത്തിക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമം നടക്കുന്നത്. അരിക്കൊമ്പനെ ദൗത്യസംഘം വളഞ്ഞിരിക്കുകയാണ്. നീങ്ങാന്‍ സാധ്യതയുള്ള മേഖലയിലേക്ക് ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്. മയക്കുവെടി വയ്ക്കുന്നതിനായി കൃത്യമായി പൊസിഷന്‍