അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ; കണ്ണൂരില്‍നിന്ന് നാടുകടത്തും

കണ്ണൂര്‍: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിക്ക് പൊലീസ് കാപ്പ ചുമത്തി. ഇതോടെ കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ടാകും. കണ്ണൂർ ഡി.ഐ.ജിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. അർജുൻ ആയങ്കിക്കെതിരെ കാപ്പ നിയമത്തിലെ സെക്ഷൻ 15 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അർജുൻ ആയങ്കിക്കെതിരെ കാപ്പ പ്രയോഗിക്കാൻ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ ഡിഐജി രാഹുൽ ആർ നായർക്ക് ശുപാർശ നൽകി. സ്വർണക്കടത്ത് ക്വട്ടേഷൻ കേസുകളുള്ള അർജുൻ ആയങ്കി സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

അർജുൻ ആയങ്കി നേരത്തെ ഡി.വൈ.എഫ്.ഐ നേതാക്കളുമായി കൊമ്പുകോർത്തിരുന്നു. സോഷ്യൽ മീഡിയയിൽ തന്നെ അപകീർത്തിപ്പെടുത്തിയതിൻ അർജുൻ ആയങ്കിക്കെതിരെ ഡിവൈഎഫ്ഐ പൊലീസിൽ പരാതി നൽകിയിരുന്നു.