ചെൽസിക്ക് കനത്ത തിരിച്ചടിയായി അർമാൻഡോ ബ്രോയയുടെ പരിക്ക്; സീസൺ നഷ്ടമാകും

യുവതാരം അർമാൻഡോ ബ്രോയയുടെ പരിക്കിനെ തുടർന്ന് ഇംഗ്ലീഷ് ക്ലബ്ബ് ചെൽസിക്ക് കനത്ത തിരിച്ചടി. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ ബ്രോയയ്ക്ക് നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ. പ്രശസ്ത മാധ്യമ പ്രവർത്തകൻ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

വെറും 21 വയസ്സുള്ള ബ്രോയ ഒരു അൽബേനിയൻ സ്ട്രൈക്കറാണ്. ചെൽസിയുടെ അക്കാദമി താരമായ ബ്രോയ ഈ സീസണിലാണ് ടീമിലെ സ്ഥിരാംഗമായത്. ഈ സീസണിൽ ചെൽസിക്കായി 12 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച ബ്രോയ ഒരു ഗോൾ നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ആസ്റ്റൺ വില്ലയ്ക്കെതിരായ സൗഹൃദ മത്സരത്തിനിടെയാണ് ബ്രോയയ്ക്ക് പരിക്കേറ്റത്. ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന ബ്രോയയ്ക്ക് അടുത്ത സീസണിലേ ഇനി കളിക്കാൻ സാധിക്കു എന്നാണ് റിപ്പോർട്ടുകൾ.