കെഎസ്ആർടിസി മർദ്ദനക്കേസിൽ അറസ്റ്റ് വൈകുന്നു; പ്രേമനൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും
തിരുവനന്തപുരം: തന്നെയും മകളെയും ആക്രമിച്ച കെഎസ്ആർടിസി ജീവനക്കാരുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രേമനൻ ഇന്ന് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകും. കെഎസ്ആർടിസിയെ അപമാനിച്ചതാണ് പ്രശ്നത്തിന് കാരണമെന്ന മുൻകൂർ ജാമ്യാപേക്ഷയിലെ പ്രതികളുടെ ആരോപണം പ്രേമനൻ തള്ളി.
അതേസമയം പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി നാളെ പരിഗണിക്കും. കാട്ടാക്കട കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ കൺസഷൻ വാങ്ങാനെത്തിയ അച്ഛനെയും മകളെയും കെ.എസ്.ആർ.ടി.സി ജീവനക്കാർ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
‘പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ ദുഃഖിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നു, ഇനിയും വൈകിയാൽ സ്വകാര്യ അന്യായം ഫയൽ ചെയ്യും’ എന്ന് പ്രേമനൻ പറഞ്ഞു.