പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ അറസ്റ്റ് വാറണ്ട്

ലാഹോർ: അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി സെബ ചൗധരിക്കെതിരായ പരാമർശങ്ങളിൽ മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. മാർഗല പൊലീസ് സ്റ്റേഷനാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

കോടതിയലക്ഷ്യ കേസിൽ ഇമ്രാൻ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഓഗസ്റ്റ് 23ന് നടന്ന റാലിയിലാണ് ഇമ്രാൻ ഖാൻ കോടതിയലക്ഷ്യ പരാമർശം നടത്തിയത്. തടങ്കലിൽ വച്ച് തന്നെ പീഡിപ്പിച്ചുവെന്ന് റാലിക്കിടെ ഇമ്രാൻ പറഞ്ഞിരുന്നു.