മരുന്ന് വിതരണത്തിന് ഡ്രോൺ സർവീസുമായി അരുണാചൽപ്രദേശ്

അരുണാചൽ പ്രദേശ്: ‘ആകാശത്ത് നിന്ന് മരുന്ന്’ എത്തിച്ചു നൽകുന്ന ഡ്രോൺ സേവന പദ്ധതിക്ക് അരുണാചൽ പ്രദേശ് തുടക്കമിട്ടു. കിഴക്കൻ കാമെംങ് ജില്ലയിലെ സെപ്പയിൽ നിന്ന് ചയാങ് താജോയിലേക്ക്, ‘മെഡിസിൻ ഫ്രം ദി സ്കൈ’യുടെ ആദ്യ ഡ്രോൺ സർവീസ് പറന്നതായി മുഖ്യമന്ത്രി പേമ ഖണ്ഡു ട്വീറ്റ് ചെയ്തു.

“ഇന്ത്യയെ ഒരു ലോക ഡ്രോൺ ഹബ്ബാക്കി മാറ്റാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന്‍റെ അടിസ്ഥാനത്തിൽ അരുണാചൽ പ്രദേശിൽ ഒരു പ്രോജക്റ്റ് ആരംഭിച്ചു. ആരോഗ്യപരിപാലനം, കൃഷി, ദുരന്ത നിവാരണം എന്നീ മേഖലകളിൽ ഡ്രോണുകളുടെ ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. വേൾഡ് ഇക്കണോമിക് ഫോറവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.” മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.