ആഷിഖ് അബുവിന്റെ ‘നീലവെളിച്ചം’; ഫസ്റ്റ്ലുക്ക് പുറത്ത്  

വൈക്കം മുഹമ്മദ് ബഷീറിൻറെ പ്രശസ്ത ചെറുകഥയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ചിത്രം ഡിസംബറിൽ പ്രദർശനത്തിനെത്തുമെന്ന് അറിയിച്ചാണ് ആഷിഖ് പോസ്റ്റർ പങ്കുവച്ചത്. ടൊവീനോ തോമസ്, റിമ കല്ലിങ്കൽ, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിലുണ്ട്. ബഷീറിനെയാണ് ടൊവീനോ അവതരിപ്പിക്കുന്നത്.

ഒ.പി.എം സിനിമാസിൻറെ ബാനറിൽ നിർമ്മിച്ച നീലവെളിച്ചം 1964-ൽ വൈക്കം മുഹമ്മദ് ബഷീർ രചനയും എ. വിൻസെൻറ് സംവിധാനവും നിർവഹിച്ച് മധു, പ്രേംനസീർ, വിജയനിർമല, അടൂർ ഭാസി, കുതിരവട്ടം പപ്പു എന്നിവർ അഭിനയിച്ച് 1964-ൽ പുറത്തിറങ്ങിയ ഭാർഗവിനിലയം എന്ന ക്ലാസിക് ചിത്രത്തിൻറെ റീമേക്കാണ്.