ഏഷ്യ കപ്പ്; പാകിസ്ഥാനെതിരെ അഫ്ഗാനിസ്ഥാൻ തോറ്റു, ഇന്ത്യ പുറത്ത്

ഷാർജ: ആവേശകരമായ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ ഒരു വിക്കറ്റിന് തോൽപ്പിച്ച് പാകിസ്ഥാൻ ഏഷ്യാ കപ്പ് ഫൈനലിൽ പ്രവേശിച്ചു. ജയപരാജയ സാധ്യതകൾ വഴിത്തിരിവായി മാറിയ മത്സരത്തിൽ അവസാന ഓവറിൽ നസീം ഷായുടെ ഇരട്ട സിക്സറാണ് പാകിസ്താന് വിജയം സമ്മാനിച്ചത്. ഫസൽഹഖ് ഫാറൂഖി എറിഞ്ഞ അവസാന ഓവറിൽ ഒരു വിക്കറ്റ് മാത്രം ബാക്കി നിൽക്കെ നസീം ഷാ പാകിസ്താന് ജയിക്കാൻ ആവശ്യമായ 11 റൺസ് നേടി. പാക്കിസ്ഥാന്‍റെ വിജയത്തോടെ ഇന്ത്യയും അഫ്ഗാനിസ്ഥാനും ഏഷ്യാ കപ്പിൽ ഫൈനലിൽ കടക്കാതെ പുറത്തായി. ഫൈനലിൽ പാകിസ്താൻ ശ്രീലങ്കയെ നേരിടും.

ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാൻ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 129 റൺസാണ് നേടിയത്. താരതമ്യേന ചെറിയ വിജയലക്ഷ്യമായ 130 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാനെ ഒരു ഘട്ടത്തിൽ അഫ്ഗാൻ ബോളർമാർ തടഞ്ഞെങ്കിലും നസീം ഷായുടെ അവസാന ഓവറിൽ ഇരട്ട സിക്സർ പറത്തി വിജയം നേടുകയായിരുന്നു.