ഏഷ്യാ കപ്പ് ; ഇന്ത്യ ഇന്ന് ഹോങ്കോംഗിനെ നേരിടും

ദുബായ്: ഏഷ്യാ കപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് ഹോങ്കോംഗിനെ നേരിടും. ഇതാദ്യമായാണ് ഒരു ടി20 അന്താരാഷ്ട്ര മത്സരത്തിൽ ഇരുടീമുകളും നേർക്കുനേർ വരുന്നത്. പാകിസ്ഥാനെതിരെ ജയിച്ച ടീമിൽ ഇന്ത്യ മാറ്റങ്ങൾ വരുത്താനാണ് സാധ്യത. രാത്രി 7.30ന് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.

ആദ്യ മത്സരത്തിൽ ചിരവൈരികളായ പാക്കിസ്ഥാനെ തോൽപ്പിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ഇന്നത്തെ കളി ജയിച്ച് ഗ്രൂപ്പ് ഘട്ടം കടന്ന് മുന്നേറുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ആദ്യ മത്സരത്തിൽ നിറം നഷ്ടപ്പെട്ടമുൻനിര കളിക്കാർക്ക് ഫോം കണ്ടെത്താൻ ഈ മത്സരം സഹായിക്കും.

ദുർബലരെങ്കിലും ഹോങ്കോംഗിനെ എഴുതിത്തള്ളാൻ കഴിയില്ല. 2018ലെ ഏഷ്യാ കപ്പിൽ ഇന്ത്യയെ വിറപ്പിച്ചവരാണ് അവർ. അന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശിഖർ ധവാന്റെ 127 റൺസിന്റെയും അമ്പാട്ടി റായിഡുവിന്റെ 60 റൺസിന്റെയും ബലത്തിൽ, 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 285 റൺസെടുത്തു. 286 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹോങ്കോംഗിന്റെ തുടക്കം ഇന്ത്യയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു.