ഏഷ്യാ കപ്പ്; കലാശപ്പോരില്‍ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യും
ധാക്ക: ഏഷ്യാ കപ്പ് ഫൈനലിൽ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു. സെമിഫൈനലിൽ തായ്ലൻഡിനെതിരെ ഇറങ്ങിയ ഇലവനിൽ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ഫൈനലിന് ഇറങ്ങുന്നത്.
രാധ യാദവിന് പകരം ദയാലൻ ഹേമലത പ്ലെയിംഗ് ഇലവനിൽ ഇടം നേടി. മറുവശത്ത്, സെമി ഫൈനലിൽ പാകിസ്ഥാനെ തോൽപ്പിച്ച അതേ ഇലവനുമായാണ് ശ്രീലങ്ക ഇറങ്ങുന്നത്.
ശ്രീലങ്കക്കെതിരെ ഇന്ത്യയ്ക്കാണ് ആധിപത്യം കൂടുതൽ. 17 തവണ ഇന്ത്യ ജയിച്ചപ്പോൾ ടി20യിൽ ഇന്ത്യക്കെതിരെ നാല് ജയങ്ങൾ മാത്രമാണ് ശ്രീലങ്കയ്ക്ക് നേടാനായത്. ഏഷ്യാ കപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തിലും ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയിരുന്നു.