ഏഷ്യൻ എയർഗൺ ചാമ്പ്യൻഷിപ്പ്; എയർ റൈഫിളിൽ ദിവ്യാൻഷ് സിംഗ് പൻവാറിന് സ്വർണം

ഡേഗു: ദക്ഷിണ കൊറിയയിലെ ഡേഗുവിൽ നടക്കുന്ന ഏഷ്യൻ എയർഗൺ ചാമ്പ്യൻഷിപ്പ് 2022-ൽ ജൂനിയർ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ഫൈനലിൽ ടോക്കിയോ ഒളിമ്പ്യൻ ദിവ്യാൻഷ് സിംഗ് പൻവാർ സ്വർണം നേടി.

എയർഗൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ, യൂത്ത്, സീനിയർ എന്നീ വിഭാഗങ്ങളിൽ എയർ റൈഫിൾ, എയർ പിസ്റ്റൾ മത്സരങ്ങളാണ് ഡേഗു ഇന്റർനാഷണൽ ഷൂട്ടിംഗ് റേഞ്ചിൽ നടക്കുന്നത്.

260.7 പോയിന്റുമായി റാങ്കിംഗ് റൗണ്ടിൽ ആധിപത്യം പുലർത്തിയ ദിവ്യാൻഷ് സിംഗ് പൻവാർ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ദക്ഷിണ കൊറിയയുടെ സിയുങ്‌ഹോ ബാംഗിനെ 17-9 നാണ് പരാജയപ്പെടുത്തിയത്. റാങ്കിംഗ് റൗണ്ടിൽ 260.1 പോയിന്റുമായി ബാംഗ്, പൻവാറിന് പിന്നാലെ രണ്ടംഗ ഫൈനലിന് യോഗ്യത നേടി. ശ്രീ കാർത്തിക് ശബരി രാജ് മൂന്നാം സ്ഥാനത്തെത്തി 258.8 പോയിന്റുമായി വെങ്കലം നേടി.