‘വീട്ടിൽ നിന്ന് ബലമായി പിടിച്ചു കൊണ്ടുപോയി’; സരിത്ത്

വിജിലൻസ് സംഘം ബലം പ്രയോഗിച്ചാണ് തന്നെ കൊണ്ടുപോയതെന്ന് സ്വർണക്കടത്ത് കേസ് പ്രതി സരിത്ത്. ലൈഫ് മിഷൻറെ വിജിലൻസ് കേസിലാണ് കസ്റ്റഡിയിൽ എടുക്കുന്നതെന്നാണ് തന്നോട് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതേക്കുറിച്ച് താൻ ഒന്നും ചോദിച്ചിട്ടില്ലെന്നും ഇന്നലെ സ്വപ്നയുടെ മൊഴിയെ കുറിച്ച് ചോദിച്ചെന്നും സരിത്ത് പറഞ്ഞു. നോട്ടീസ് നൽകാതെയാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നാണ് സരിത്തിൻറെ ആരോപണം.