രാത്രിയിൽ വീണ്ടും ഹാജരാകണമെന്ന് രാഹുലിനോട് ഇഡി

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യാൻ ഇ.ഡി അരമണിക്കൂർ സമയം അനുവദിച്ചു. ഇന്ന് രാത്രി വീണ്ടും ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ നാലു ദിവസത്തിനിടെ 40 മണിക്കൂറിലധികം രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തിരുന്നു. തിങ്കൾ മുതൽ ബുധൻ വരെയുള്ള മൂന്ന് ദിവസങ്ങളിലായി 30 മണിക്കൂറിലധികം രാഹുലിനെ ഇഡി ചോദ്യം ചെയ്തിരുന്നു.

ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ചയും 10 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. നാഷണൽ ഹെറാൾഡ് കേസിൽ ഗാന്ധി കുടുംബത്തിന്റെ പങ്ക് ഇഡി അന്വേഷിക്കുന്നുണ്ട്. ഇതേ കേസിൽ സോണിയാ ഗാന്ധി ഹാജരാകാൻ ജൂൺ 23 വരെ ഇഡി സമയം നൽകിയിട്ടുണ്ട്.