അതിയ ഷെട്ടിയും കെ എൽ രാഹുലും ഉടൻ വിവാഹിതരാകുമെന്ന് റിപ്പോർട്ട്

സുനിൽ ഷെട്ടിയുടെ മകൾ അതിയ ഷെട്ടിയും ഇന്ത്യൻ ക്രിക്കറ്റ് താരം കെഎൽ രാഹുലും ഏറെ നാളായി പ്രണയത്തിലായിരുന്നു. കെഎൽ രാഹുലിനൊപ്പം അടുത്തിടെയാണ് അതിയ ജർമ്മനിയിൽ നിന്ന് മടങ്ങിയെത്തിയത്. രാഹുലിന്‍റെ വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം ഇരുവരും മടങ്ങിയെന്നും ജൂൺ 8ന് പരിശീലനത്തിനിടെ കെഎൽ രാഹുലിന്‍റെ അരക്കെട്ടിന് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം മൂന്ന് മാസത്തിനുള്ളിൽ ഇരുവരും വിവാഹിതരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുവരും അടുത്തിടെ കുടുംബത്തോടൊപ്പം അവരുടെ പുതിയ വീട് സന്ദർശിച്ചതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. അടുത്ത മൂന്ന് മാസത്തിനുള്ളിൽ അതിയയുടെയും കെഎൽ രാഹുലിന്‍റെയും വിവാഹം മുംബൈയിൽ നടക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷമാണ് അതിയയും കെഎൽ രാഹുലും തങ്ങളുടെ ബന്ധം ഔദ്യോഗികമായി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.