മലപ്പുറത്ത് യാത്രക്കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

മലപ്പുറം: മലപ്പുറം വഴിക്കടവിൽ യാത്രക്കാരിയായ യുവതിയെ ഓട്ടോ ഡ്രൈവർ ലൈംഗികമായി പീഡിപ്പിച്ചു. ഓട്ടോ വഴിതിരിച്ചുവിട്ട് ആളൊഴിഞ്ഞ കാട്ടിലേക്ക് കൊണ്ടുപോയി ഡ്രൈവർ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മരുത അയ്യപ്പൻ പൊട്ടിയിലെ ഓട്ടോ ഡ്രൈവർ തോരപ്പ ജലീഷ് ബാബു എന്ന ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 7.30 ഓടെ വഴിക്കടവിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ ഓട്ടോ ഡ്രൈവർ തടഞ്ഞുനിർത്തി മാമങ്കര ഇരുൾക്കുന്നിലെ കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച ശേഷമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.