ലോക ബോക്സ് ഓഫീസില്‍ തരംഗമായി അവതാര്‍ 2; കളക്ഷൻ 5000 കോടി രൂപ കടന്നു

അവതാർ: ദി വേ ഓഫ് വാട്ടർ ആഗോള ബോക്സ് ഓഫീസിൽ തരംഗങ്ങൾ സൃഷ്ടിക്കുന്നു. 441.6 മില്ല്യണ്‍ ഡോളർ എന്ന മികച്ച ഓപ്പണിംഗ് വാരാന്ത്യത്തിന് ശേഷം, ചിത്രം ലോകമെമ്പാടും 500 മില്ല്യണ്‍ ഡോളർ എന്ന നാഴികക്കല്ലും മറികടന്നു. ഇപ്പോൾ ചിത്രം ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ മൊത്തം 609.7 മില്ല്യണ്‍ ഡോളർ(ഏകദേശം 5000 കോടി രൂപ) നേടി.

കളക്ഷന്‍ കണക്ക് അനുസരിച്ച് അവതാർ: ദി വേ ഓഫ് വാട്ടർ ഈ വർഷം അതിന്‍റെ എക്കാലത്തെയും ഉയർന്ന റെക്കോർഡ് നേടാൻ സാധ്യതയുണ്ട്. അവതാർ 2 ബുധനാഴ്ച ആഗോള ബോക്സ് ഓഫീസിൽ 14.3 മില്ല്യണ്‍ ഡോളർ നേടി. അവധിക്കാലം സജീവമായതിനാൽ വരുന്ന വാരാന്ത്യത്തിൽ ലോകമെമ്പാടുമുള്ള കണക്കുകൾ ഉയരുമെന്ന് നിർമ്മാതാക്കൾ പ്രതീക്ഷിക്കുന്നു. 

നിലവിലെ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കളക്ഷനിൽ ഇടിവുണ്ടാകാനും സാധ്യതയുണ്ട്. ഫ്രാൻസിൽ 37 മില്ല്യണ്‍ ഡോളറും കൊറിയയിൽ 32.1 മില്ല്യണ്‍ ഡോളറും ഇന്ത്യയിൽ 26.5 മില്ല്യണ്‍ ഡോളറുമാണ് അവതാർ 2 നേടിയത്.