അവതാര്‍ 2; ആദ്യ ദിനം പ്രീബുക്കിങ്ങിലൂടെ മാത്രം ഇന്ത്യയില്‍ നിന്ന് 20 കോടി
ജെയിംസ് കാമറൂണിന്‍റെ ‘അവതാർ ദി വേ ഓഫ് വാട്ടർ’ എന്ന ചിത്രത്തിന് ഇന്ത്യയിൽ വൻ സ്വീകരണമാണ് ലഭിച്ചത്. ആദ്യ ദിവസം അഡ്വാൻസ് ബുക്കിംഗിൽ നിന്നുള്ള വരുമാനം 20 കോടി രൂപ കടന്നു. മുംബൈ, ബാംഗ്ലൂർ എന്നിവിടങ്ങളിലെ ചില ഐമാക്സ് സ്ക്രീനുകളിൽ ഒരു ടിക്കറ്റിന് 2500 മുതൽ 3000 രൂപ വരെ ഈടാക്കുന്നതായും റിപ്പോർട്ടുണ്ട്. ചിത്രം വെള്ളിയാഴ്ച ലോകമെമ്പാടും റിലീസ് ചെയ്തു.
ട്രേഡ് അനലിസ്റ്റുകളുടെ അഭിപ്രായത്തിൽ അവതാർ 2 ഇന്ത്യയിൽ ആദ്യ ദിനം 40-50 കോടി രൂപ നേടും. കേരളത്തിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അവതാറിന്‍റെ ആദ്യ ഭാഗം ലോകസിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു. 13 വർഷം പഴക്കമുള്ള ഈ റെക്കോർഡ് ഇതുവരെ തകർന്നിട്ടില്ല.