അവതാർ ദി വേ ഓഫ് വാട്ടര്‍; കളക്ഷൻ 60% കുറഞ്ഞുവെന്ന് റിപ്പോർട്ട്
ചെന്നൈ: അവതാർ ദി വേ ഓഫ് വാട്ടര്‍ തീയറ്ററില്‍ എത്തി നാലാം ദിവസം ബോക്സ് ഓഫീസിലെ ആദ്യ ട്രെൻഡുകൾ അനുസരിച്ച്, ഞായറാഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ കളക്ഷൻ 60 ശതമാനം കുറഞ്ഞുവെന്ന് റിപ്പോർട്ട്.
അവതാർ: ദി വേ ഓഫ് വാട്ടർ ദശാബ്ദത്തിലേറെ എടുത്താണ് ജെയിംസ് കാമറൂൺ ബിഗ് സ്ക്രീനിലേക്ക് തിരികെ എത്തിച്ചത്. ചിത്രത്തെ വളരെയധികം ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചതെങ്കിലും വാരദിനങ്ങളില്‍ ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പ്രതീക്ഷിച്ചതുപോലെ തന്നെ ഇന്ത്യൻ ബോക്സ് ഓഫീസിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. സയൻസ് ഫിക്ഷൻ ചിത്രത്തിന് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരുപോലെ മികച്ച അഭിപ്രായമാണ് ലഭിച്ചത്. ചിത്രം അതിന്‍റെ അസാധാരണമായ വിഎഫ്എക്സിന് വളരെയധികം പ്രശംസിക്കപ്പെടുന്നുണ്ടെങ്കിലും, കഥ പറയുന്ന രീതിയെക്കുറിച്ച് വിരുദ്ധ അഭിപ്രായങ്ങളുണ്ട്.