മമ്മൂട്ടിക്കൊപ്പം ത്രില്ലറുമായി ബി ഉണ്ണികൃഷ്ണൻ, ഉദയകൃഷ്ണ എന്നിവർ

‘ആറാട്ട്’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ബി ഉണ്ണികൃഷ്ണനും തിരക്കഥാകൃത്ത് ഉദയ കൃഷ്ണയും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. മമ്മൂട്ടിയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ പൂജാ ചടങ്ങ് നടന്നതായി ചിത്രത്തിന്‍റെ നിർമ്മാതാക്കൾ അറിയിച്ചു.

സമകാലിക പ്രമേയത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു മാസ് സിനിമയായിരിക്കും ഇത്. ഉദയകൃഷ്ണ ആദ്യമായാണ് ഇത്തരത്തിൽ തിരക്കഥയെഴുതുന്നതെന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞിരുന്നു.

“മാസ്സ് എന്ന് വിളിക്കാവുന്ന ഒരു സിനിമയാണിത്. എന്നാൽ രസകരമായ ഘടകങ്ങൾ അൽപം കുറവാണ്. ഗൗരവമുള്ള സമകാലിക പ്രമേയമാണ് ചിത്രത്തിലുള്ളത്. അത് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്. യഥാർത്ഥ ജീവിതത്തിൽ സംഭവിച്ച ഒന്നിൽ നിന്നും അതിനൊപ്പം ജീവിക്കുന്ന ഒരാളിൽ നിന്നും ഒരു സൂചനയെടുത്താണ് ആ ഒരു സിനിമ നിർമ്മിക്കുന്നത്,” ഉണ്ണികൃഷ്ണൻ പറഞ്ഞു.