ബാഹുബലി 2ന്റെ റെക്കോര്‍ഡും തകര്‍ത്ത് ‘വിക്രം’, തമിഴ്‌നാട്ടില്‍ കുതിക്കുന്നു

ചെന്നൈ : കമൽഹാസന്റെ വിക്രം ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തുകൊണ്ട് മുന്നോട്ട് പോവുകയാണ്. ചിത്രം 300 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ഇപ്പോൾ തമിഴ്നാട്ടിൽ ബാഹുബാലി രണ്ടിന്റെ റെക്കോർഡുകൾ ഭേദിച്ചിരിക്കുകയാണ് കമൽഹാസൻ ചിത്രം ‘വിക്രം’. 

തമിഴ്നാട്ടിൽ നിന്ന് മാത്രം 150 കോടി രൂപയാണ് ചിത്രം നേടിയത്. ഇതോടെ തമിഴ് നാട് ബോക് സോഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി വിക്രം മാറി. 16-ാം ദിവസമാണ് വിക്രം ബാഹുബലി 2ന്റെ അഞ്ച് വർഷത്തെ റെക്കോർഡ് തകർത്തത്. കഴിഞ്ഞ 10 വർഷത്തിനിടയിലെ കമൽ ഹാസന്റെ ഏറ്റവും മികച്ച തിരിച്ചുവരവ് കൂടിയാണ് ചിത്രം.