സല്‍മാന്‍ ഖാന്‍ ലഹരിമരുന്ന് ഉപയോഗിക്കുമെന്ന് ബാബ രാംദേവ്
ബോളിവുഡ് സെലിബ്രിറ്റികളെ കുറിച്ച് വിവാദ പ്രസ്താവന നടത്തി യോഗ ഗുരു ബാബാ രാംദേവ്. സൽമാൻ ഖാൻ മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് മൊറാദാബാദിലെ ഒരു പരിപാടിയിൽ ബാബാ രാംദേവ് പറഞ്ഞു. മയക്കുമരുന്ന് വിരുദ്ധ കാമ്പയിനുമായി ബന്ധപ്പെട്ട് ഒരു പരിപാടിയിലാണ് രാംദേവ് വിവാദ പരാമർശം നടത്തിയത്. ബോളിവുഡിലെ പല പ്രമുഖരും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.
“സൽമാൻ ഖാൻ മയക്കുമരുന്ന് ഉപയോഗിക്കും. ആമിർ ഖാനെ കുറിച്ച് എനിക്കറിയില്ല. ഷാരൂഖ് ഖാന്റെ മകന്‍ ലഹരിമരുന്ന് കേസില്‍ ജയിലിലായി. നടിമാരില്‍ ആരൊക്കെ ഉപയോഗിക്കുന്നുണ്ടെന്ന് ദൈവത്തിനറിയാം, ബാബാ രാംദേവ് പറഞ്ഞു.
സിനിമയിലും രാഷ്ട്രീയത്തിലും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുണ്ട്. ഇതെല്ലാം തടഞ്ഞാൽ മാത്രമേ രാജ്യത്തെ ലഹരിയിൽ നിന്ന് മോചിപ്പിക്കാൻ കഴിയൂ. ബാബാ രാംദേവ് കൂട്ടിച്ചേർത്തു.