ബാലയ്ക്ക് പ്രതിഫലം നല്‍കിയിട്ടുണ്ട്; പ്രതികരണവുമായി ഉണ്ണി മുകുന്ദന്‍

നടൻ ബാല ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ഉണ്ണി മുകുന്ദൻ രംഗത്ത്. ഷെഫീഖിന്‍റെ സന്തോഷം എന്ന സിനിമയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ബാല ഉന്നയിച്ചിരുന്നു. ചിത്രത്തിന്‍റെ നിർമ്മാതാവ് കൂടിയായ ഉണ്ണി മുകുന്ദൻ താനുൾപ്പെടെ സിനിമയിൽ പ്രവർത്തിച്ച പലർക്കും പ്രതിഫലം നൽകിയില്ലെന്നും സ്ത്രീകൾക്ക് മാത്രമാണ് പ്രതിഫലം നൽകിയതെന്നും ബാല ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഉണ്ണി മുകുന്ദൻ വാർത്താസമ്മേളനത്തിൽ വിവാദങ്ങളോട് പ്രതികരിച്ചത്. മറ്റൊരു നടനെ വച്ച് ചെയ്യേണ്ട കഥാപാത്രത്തിന് താനാണ് ബാലയെ നിര്‍ദ്ദേശിച്ചതെന്നും, പ്രതിഫലമായി ബാലയ്ക്ക് രണ്ട് ലക്ഷം രൂപ നൽകിയെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.