ബംഗ്ലാദേശിനെ തകർത്തു; പാകിസ്ഥാൻ ലോകകപ്പ് സെമിഫൈനലിൽ

അഡ്‌ലെയ്ഡ്: ടി20 ക്രിക്കറ്റ് ലോകകപ്പിൽ ബംഗ്ലാദേശുമായുള്ള ജീവൻമരണ പോരാട്ടത്തിൽ പാകിസ്ഥാന് അഞ്ച് വിക്കറ്റ് ജയം. ബംഗ്ലാദേശിനെതിരായ ജയത്തോടെ പാകിസ്ഥാൻ ടി20 ലോകകപ്പ് സെമിയിൽ കടന്നു. ഇന്ത്യയ്ക്കൊപ്പം ഗ്രൂപ്പ് ബിയിൽ നിന്നാണ് പാകിസ്ഥാന്‍റെ സെമി ഫൈനൽ മാർച്ച്. ഇന്ന് സിംബാബ്‌വെയ്ക്കെതിരായ മത്സരം ജയിച്ചാൽ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യൻമാരാകും.

ഇന്ന് നടന്ന ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നെതർലൻഡ്സ് തോൽപ്പിച്ചതോടെ പാകിസ്ഥാൻ-ബംഗ്ലാദേശ് മത്സരം നോക്കൗട്ട് മത്സരമായി മാറി. നെതർലൻഡ്സിനെതിരെ വിജയം നേടിയിരുന്നെങ്കിൽ ദക്ഷിണാഫ്രിക്ക സെമി ഫൈനൽ ഉറപ്പിക്കുകയും പാകിസ്ഥാൻ-ബംഗ്ലാദേശ് മത്സരത്തിന്‍റെ ഫലം അപ്രസക്തമാകുകയും ചെയ്യുമായിരുന്നു.