ബിൽബാവോയെ തകർത്ത് ബാഴ്സ; റോമയെ വീഴ്ത്തി വിജയക്കുതിപ്പ് തുടർന്ന് നാപ്പോളി

ഇന്നലെ നടന്ന ലാ ലിഗ മത്സരത്തിൽ വിജയികളായി ബാഴ്സലോണ. കരുത്തരായ അത്ലറ്റിക് ബിൽബാവോയെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബാഴ്സലോണ തോൽപ്പിച്ചത്. ബാഴ്സലോണയുടെ മുൻ പരിശീലകനായ ഏണസ്റ്റോ വാൾവെർദെയ്ക്കാണ് ബിൽബാവോയുടെ ചുമതല.

ന്യൂകാമ്പിൽ നടന്ന മത്സരത്തിൽ ബാഴ്സലോണ രണ്ട് പകുതികളിലും വ്യക്തമായ ലീഡ് നേടി. കളി തുടങ്ങി 25-ാം മിനിറ്റിൽ തന്നെ ബാഴ്സ മൂന്ന് ഗോളിന്‍റെ ലീഡ് നേടിയിരുന്നു. 12-ാം മിനിറ്റിൽ ഓസ്മെൻ ഡെംബെലെയും 18-ാം മിനിറ്റിൽ സെർജി റോബർട്ടോയും 22-ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കിയുമാണ് ഗോളുകൾ നേടിയത്. 73-ാം മിനിറ്റിൽ ഫെറാൻ ടോറസാണ് ബാഴ്സയുടെ വിജയഗോൾ നേടിയത്.

ഇറ്റലിയിലെ സീരി എയിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ നാപ്പോളി 1-0ന് റോമയെ പരാജയപ്പെടുത്തി. വിക്ടർ ഓഷിമെനാണ് റോമയുടെ ഗ്രൗണ്ടിൽ നാപ്പോളിക്ക് വേണ്ടി വിജയഗോൾ നേടിയത്. ജയത്തോടെ നാപ്പോളി ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറുകയാണ്.