ലോകകപ്പ് ഫൈനലിൽ കപ്പുയർത്തി ബിവറേജസും; ബെവ്കോ വഴി 50 കോടിയുടെ വിൽപ്പന

തിരുവനന്തപുരം: ഓണം, വിഷു, ക്രിസ്തുമസ് സമയങ്ങളിൽ സംസ്ഥാനത്ത് മദ്യവിൽപ്പന പൊടിപൊടിക്കാറുണ്ട്. ഇത്തവണത്തെ ഫുട്ബോൾ ലോകകപ്പ് ആവേശം ബെവ്കോയ്ക്കും ലോട്ടറി ആയിരുന്നു. ലോകകപ്പ് ഫൈനൽ ആവേശത്തിൽ കേരളത്തിൽ ബെവ്കോ വഴി 50 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്.

ഞായറാഴ്ചകളിലെ ശരാശരി മദ്യവിൽപ്പന 30 കോടിയാണെങ്കിലും ഫുട്ബോൾ ലഹരിയിൽ മദ്യവിൽപ്പന വർദ്ധിച്ചു. ഫൈനൽ ദിവസം 49.88 കോടി രൂപയായിരുന്നു ബെവ്കോയുടെ വരുമാനം. അതേസമയം, ഓണം, ക്രിസ്മസ് ദിവസങ്ങളിലെ മദ്യവിൽപ്പനയുടെ ദൈനംദിന റെക്കോർഡ് ഭേദിക്കാൻ ലോകകപ്പ് ഫൈനൽ ആവേശത്തിനും കഴിഞ്ഞിട്ടില്ല.